ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം

kerala blasters1

ഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. ഹൈദരാബാദ് എഫ്‌‌സിക്കെതിരായ മത്സരം എതിരില്ലാത്ത രണ്ട് ഗോളിന് മഞ്ഞപ്പട വിജയിച്ചു. മലയാളി താരം അബ്‌ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറേയുമാണ് ഗോളുകള്‍ പേരിലാക്കിയത്. ഏഴാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയമധുരം ആദ്യമായി നുണഞ്ഞത്. ആറ് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാമതും ഒന്‍പത് പോയിന്‍റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തുമാണ്. ഹൈദരാബാദ് 4-2-3-1 ഫോര്‍മേഷനിലും ബ്ലാസ്റ്റേഴ്‌സ് 4-3-3 ശൈലിയിലും മൈതാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അഞ്ച് മാറ്റവുമായാണ് ഇറങ്ങിയത്.

മലയാളി താരങ്ങളായ രാഹുല്‍ കെ പിയും സഹല്‍ അബ്‌ദുല്‍ സമദും അബ്‌ദുള്‍ ഹക്കുവും ആദ്യ ഇലവനിലെത്തി. പ്രതിരോധത്തില്‍ പതിവ് കോസ്റ്റ-കോനെ സഖ്യത്തിന് പകരം ഇന്ത്യന്‍ പ്രതിരോധക്കോട്ടയാണ് വികൂന കെട്ടിയത്. 82-ാം മിനുറ്റില്‍ വലത് വിങ്ങിലൂടെ കുതിച്ച രാഹുല്‍ ഷോട്ടുതിര്‍ത്തെങ്കിലും സുബ്രതോ പുറത്തേക്ക് തട്ടിയകറ്റി. 87-ാം മിനുറ്റില്‍ ആല്‍ബിനോ ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായി. തൊട്ടുപിന്നാലെ 88-ാം മിനുറ്റില്‍ ജോര്‍ദാന്‍ മുറേ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം ഗോളുമായി സീസണിലെ ആദ്യ ജയം ഊട്ടിയുറപ്പിച്ചു.

Top