വാശിയോടെ കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് പരാജയം; ഗോവ എഫ്.സി ഒന്നാം സ്ഥാനത്ത്

.എസ്.എല്ലില്‍ ഗോവ എഫ്.സിക്കെതിരെ മത്സരിച്ച കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ബ്ലാസ്റ്റേഴ്സ് 3-2 സ്‌കോര്‍ നേടിയാണ് ഗോവയോട് മുട്ടുകുത്തിയത്. ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചപ്പോള്‍ ഗോവ എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഗോവക്കായി ഗോള്‍ നേടിയത് ഹ്യൂഗോ ബോമസും(26′, 83′) ജാക്കി ചന്ദ് സിംങുമാണ്(45+1′). ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടിയത് മെസിയും(53′), ഒഗ്ബെച്ചെയും(69′) ആണ്.

നേരത്തെ അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായിരുന്നു ബ്ലാസ്റ്റേഴ്സ് നേടിയത്. ഈ വിശ്വാസത്തോടെ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കളി അവസാനിച്ചപ്പോള്‍ ഒരു വലിയ തിരിച്ചടിയാണ് നേരിട്ടത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഗോവ എഫ്.സി ഒന്നാം സ്ഥാനത്തെത്തി. 14 കളികളില്‍ നിന്നും 27 പോയിന്റാണ് ഗോവ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണുള്ളത്.

Top