ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസ് പോരാട്ടം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല.

ISLല്‍ ഇതുവരെ ഒരു വിജയം മാത്രമാണ് ഇരു ടീമുകളും നേടിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് പിന്നീട് 7 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും 5 മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. 13 മത്സരങ്ങളില്‍ നിന്നായി വെറും 10 പോയിന്റാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. സക്കീര്‍ എംപിയുടെ സസ്പെന്‍ഷന്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് പരിക്കുകള്‍ ഒന്നും കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ ഇല്ല.

27 വയസുള്ള മെക്‌സിക്കന്‍ മിഡ്ഫീല്‍ഡര്‍ ഡെവിലയെ ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രീതം കോട്ടല്‍ ഡല്‍ഹി വിട്ട് കൊല്‍ക്കത്തയിലേക്ക് ചേക്കേറിയത് ടീമിന് തിരിച്ചടിയാവുമെന്നാണ് സൂചന. മുന്‍പ് ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 4 വിജയവുമായി ബ്ലാസ്റ്റേഴ്സ് മുന്നിലാണ്. ഡല്‍ഹി 3 ജയം നേടിയപ്പോള്‍ 4 എണ്ണം സമനിലയില്‍ കലാശിച്ചു.

Top