എല്‍കോ ഷട്ടോരിക്ക് പകരം കിബു വികുന; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍. എല്‍കോ ഷട്ടോരിക്ക് പകരം മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വികുന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകും. മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലകനാണ് വികുന. മോഹന്‍ ബഗാന്‍ അടുത്ത സീസണില്‍ ഐഎസ്എല്‍ ക്ലബ് എടികെയുമായി ലയിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു.

Top