ഐഎസ്എൽ: മുംബൈ സിറ്റിയെ തകര്‍ത്ത് ജംഷഡ്പൂര്‍ എഫ്സി

മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ അട്ടിമറിച്ച് ജംഷേദ്പുര്‍ എഫ്.സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

72-ാം മിനിറ്റില്‍ ബോറിസ് സിങ്ങും ഇന്‍ജുറി ടൈമില്‍ ഡേവിഡ് ഗ്രാന്‍ഡെയുമാണ് ജംഷേദ്പുരിന്റെ ഗോളുകള്‍ നേടിയത്.

Top