ഐഎസ്എല്‍: നോര്‍ത്ത്ഈസ്റ്റിനെ വീഴ്ത്തി ജംഷദ്പൂർ

ജംഷദ്പൂർ: ഐഎസ്എല്ലില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ജംഷദ്പൂർ എഫ്‌സി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷദ്പൂരിന്റെ ജയം. സീസണില്‍ ജംഷദ്പൂരിന്റെ ആദ്യ ജയം കൂടിയാണിത്.

31-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാര്‍ട്ട്‌ലിയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. സിറിനോ പ്രിയോറി എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഹാര്‍ട്ട്‌ലിയുടെ ഗോള്‍.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ജംഷദ്പൂരിന് പക്ഷേ പിന്നീട് ഒരു ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. നോര്‍ത്ത്ഈസ്റ്റിന് കാര്യമായ മുന്നേറ്റങ്ങളും നടത്താനായില്ല. പ്രതിരോധത്തില്‍ ഹാര്‍ട്ട്‌ലിയുടെ മികവും മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന്റെ പ്രകടനവും ജംഷേദ്പുരിന് തുണയായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി ജംഷദ്പൂർ ആറാം സ്ഥാനത്തെത്തി. നാലില്‍ നാല് മത്സരങ്ങളും തോറ്റ നോര്‍ത്ത്ഈസ്റ്റ് അവസാന സ്ഥാനത്താണ്.

Top