ഐഎസ്എല്‍; ഒഡീഷാ എഫ്സിയെ തറപറ്റിച്ച് ഹൈദരാബാദ് എഫ്സിക്ക് തകര്‍പ്പന്‍ ജയം

isl

എസ്എല്ലില്‍ ഒഡീഷാ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ ജയം ഹൈദരാബാദിനായി ബെര്‍തലോമിയോ ഓഗ്ബച്ചേ ഇരട്ടഗോള്‍ നേടി.

ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും ആദ്യം ലഭിച്ചത് സെല്‍ഫ് ഗോള്‍ ഭാഗ്യമായിരുന്നു. മുപ്പത്തിയൊന്‍പതാം മിനിട്ടില്‍ ബെര്‍തലോമിയോ ഓഗ്ബച്ചേ ഹെഡറിലൂടെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു.

അമ്പത്തിനാലാം മിനിട്ടില്‍ എഡ്യൂഗാര്‍ഷിയ ഹൈദരാബാദിന്റെ മൂന്നാം ഗോള്‍ നേടി. അറുപതാം മിനിട്ടില്‍ അനികേത് ജാഥവ് നല്‍കിയ പന്ത് വലയിലെത്തിച്ച് ഓഗ്ബച്ചേ ഡബിള്‍ തികച്ചു.

എഴുപത്തിരണ്ടാം മിനിട്ടില്‍ ഒഡീഷ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ജാവിയര്‍ സിവേരിയേ അഞ്ചാം ഗോളും നേടി.എണ്‍പത്തിയാറാം മിനിട്ടില്‍ ജാവോ വിക്ടര്‍ പെനാള്‍ട്ടിയിലൂടെ ഹൈദരാബാദിന്റെ ഗോള്‍ പട്ടിക തികച്ചു.

തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഐഎസ്എല്ലില്‍ ഇന്ന് എടികെ മോഹന്‍ ബഗാന്‍ – എഫിസി ഗോവയെ നേരിടും. രാത്രി ഏഴരയ്ക്ക് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം.

Top