ഐഎസ്എൽ : ചെന്നൈയിയെ തകർത്ത് ഹൈദരാബാദ്

ഡ്ഗാവ്: ഐഎസ്എല്ലില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഹൈദരാബാദ് ചെന്നൈയിനെ തകർത്തു. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. ജയത്തോടെ 12 പോയന്‍റുമായി ഹൈദരാബാദ് എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 പോയന്‍റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് വീണു. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഹൈദരാബാദ് ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചു.

എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തിന്‍റെ മിന്നും സേവുകള്‍ ചെന്നൈയിനെ രക്ഷിച്ചു. 44-ാം മിനിറ്റില്‍ ജോയല്‍ കിയാനെസിനെ ഹൈദരാബാദിനെ മുന്നിലെത്തിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അഞ്ച് ഗോളുകളും പിറന്നത്.

Top