ഐഎസ്എൽ : ബംഗാളിനെ തളച്ച് ഹൈദരാബാദ്

FOOTBALL

എസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാംപകുതിയിലെ വമ്പന്‍ തിരിച്ചുവരവില്‍ ഹൈദരാബാദ് എഫ്‌സിക്ക് ജയം. ഇരു ടീമുകളും ഗോളടിയും തിരിച്ചടിയുമായി ആവേശം നിറച്ച ത്രില്ലറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. സീസണില്‍ ഹൈദരാബാദിന്‍റെ രണ്ടാം ജയമാണിത്. തിലക് മൈതാനിയില്‍ 26-ാം മിനുറ്റില്‍ ഡീലെടുത്തിരുന്നു ഈസ്റ്റ് ബംഗാള്‍. ജാക്വസ് മഖോമയാണ് ലക്ഷ്യം കണ്ടത്. ആദ്യപകുതി ഈസ്റ്റ് ബംഗാളിന് അനുകൂലമായി പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയില്‍ അരിഡാനെ സാന്‍റാനയുടെ വമ്പന്‍ മികവില്‍ തിരിച്ചടിക്കുകയായിരുന്നു ഹൈദരാബാദ്.

28-ാം മിനുറ്റില്‍ മുഹമ്മദ് യാസിറിന്‍റെ ഫ്രീകിക്കില്‍ സാന്‍റാന തലകൊണ്ട് പന്ത് വലയിലെത്തിച്ച് തുല്യത പിടിച്ചു. 68-ാം മിനുറ്റില്‍ ഹാളിചരണ്‍ നര്‍സാരിയാണ് ഹൈദരാബാദിന്‍റെ മൂന്നാം ഗോള്‍ നേടിയത്. ഇടതുവിങ്ങിലൂടെ കുതിച്ച ലിസ്റ്റണിന്‍റെ പാസിലായിരുന്നു ഗോള്‍. ഇതോടെ 3-1ന് ലീഡുറപ്പിച്ചു ഹൈദരാബാദ്. എന്നാല്‍ 81-ാം മിനുറ്റില്‍  ഈസ്റ്റ് ബംഗാളിനായി മഖോമ വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-2 ആയി.

Top