ഐഎസ്എൽ : ഗോവക്ക് ജഷേദ്പൂരിന് എതിരെ വിജയം

മുർഗാവ്: ഐ.എസ്.എല്ലിൽ ജംഷേദ്പുർ എഫ്.സിയെ തകർത്ത് എഫ്.സി ഗോവ. ഒരു ഗോളിന് പിന്നിൽ പോയ ശേഷം ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം.മത്സരത്തിന്റെ തുടക്കത്തിൽ പുലർത്തിയ ആധിപത്യം ജംഷേദ്പുർ പിന്നീട് കളഞ്ഞുകുളിക്കുകയായിരുന്നു.

മികച്ച മുന്നേറ്റങ്ങൾക്കൊടുവിൽ 33-ാം മിനിറ്റിൽ പ്രതിരോധ നിര താരം സ്റ്റീഫൻ എസെയാണ് ജംഷേദ്പുരിനായി ഗോൾ നേടിയത്. എയ്റ്റർ മോൺറോയിയെടുത്ത ഫ്രീ കിക്ക് എസെ ബാക്ക് ഹീൽ കൊണ്ട് വലയിലെത്തിക്കുകയായിരുന്നു.ഇഗോൾ അംഗുളോയാണ് ഗോവയ്ക്കായി രണ്ടു ഗോളുകളും സ്കോർ ചെയ്തത്. സ്റ്റീഫൻ എസെയാണ് ജംഷേദ്പുരിന്റെ ഗോൾ നേടിയത്.

Top