ബ്ലാസ്റ്റേഴ്‌സിന് ഇത് ഏഴാം തോല്‍വി : മൂന്ന് ഗോളുകളുമായി ഗോവ സെമിയില്‍

പനജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. എഫ്‌സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിനെ പരാചയപ്പെടുത്തിയത് .

16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായാണ് ഗോവ ഐ എസ് എല്‍ സെമി ഫൈനലിലെത്തിയത്. ഫെറാന്‍ കോറോ (22), എഡു ബേഡിയ (25), ഹ്യൂഗോ ബോമസ് (78) എന്നിവരാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്.

രണ്ട് മല്‍സരങ്ങള്‍ മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് 14 പോയിന്റാണ് ആകെയുള്ളത്.തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തി.

Top