ഐഎസ്എൽ : ഹൈദരാബാദിനെ തകർത്ത് ഗോവ

football

ഡ്ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ എണ്‍പത്തിയേഴാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് എഫ്‌സി ഗോവക്ക് ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 58 ആം മിനിറ്റില്‍ അരിഡാനെ സന്‍റാനയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് ജയത്തോടെ കളം വിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 87ാം മിനിറ്റില്‍ പകരക്കാരനായി വന്ന് ആദ്യ ടച്ചില്‍ തന്നെ ഗോള്‍ നേടി ഇഷാന്‍ പണ്ഡിത ഗോവയെ ഒപ്പമെത്തിച്ചത്.

സമനില ഗോളിന്‍റെ ആവേശത്തില്‍ ഇരച്ചുകയറിയ ഗോവ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ ഇഗോര്‍ അംഗൂളോയുടെ സോളോ ഗോളിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകള്‍ പായിച്ച ഒരു ഗോള്‍ മാതംര നേടിയപ്പോള്‍ രണ്ടേ രണ്ട് ഷോട്ടുകള്‍ മാത്രം പായിച്ച ഗോവ രണ്ടുോ ഗോളാക്കി ജയിച്ചു കയറി. ജയത്തോടെ ഗോവ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.

Top