isl-final-kerala-blasters-vs-atletico-de-kolkata-kochi

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍.ഫൈനലിനുള്ള ടിക്കറ്റുകള്‍ വ്യാജ സൈറ്റുവഴി വില്‍പ്പനക്ക്.

isltickets.com എന്ന വ്യാജ സൈറ്റ് വഴിയാണ് ടിക്കറ്റിന്റെ വില്‍പന നടക്കുന്നത്. 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് ഇടപാടുകാര്‍ ആവശ്യപ്പെടുന്നത്.

കരിഞ്ചന്ത വില്പന തടയനായി ഐഎസ്എല്‍ അധികൃതരോ, കേരള ഫുട്‌ബോള്‍ അസോസിയേഷനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫൈനല്‍ ദിനത്തില്‍ വന്‍ വിലയ്ക്ക് വില്‍ക്കാനായി ടിക്കറ്റുകള്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് കരിഞ്ചന്തക്കാര്‍ പറയുന്നു.

ബുക്ക് മൈ ഷോ വഴിയുള്ള ടിക്കറ്റിന്റെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ വില്‍പനയും കൊച്ചിയിലെ സ്‌റ്റേഡിയത്തിലെ ബോക്‌സ് വഴിയുള്ള വില്‍പനയും ഇന്നലെ അവസാനിച്ചിരുന്നു.

കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്ന് നിരവധി ആരാധകര്‍ കൊച്ചിയിലെത്തി ടിക്കറ്റിനായി മണിക്കൂറുകള്‍ ക്യൂനിന്ന് വിഷമിക്കുന്ന ഘട്ടത്തിലാണ് ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങി കരിഞ്ചന്തയില്‍ 10 ഇരട്ടി വിലക്ക് വരെ വിറ്റഴിക്കുന്നത്.

Top