ISL final fall-out: AIFF issues show cause notice to FC Goa

പനാജി: ഐ.എസ്.എല്‍ ഫൈനലിന് ശേഷമുണ്ടായ അനിഷ്ടസംഭവങ്ങളില്‍ എഫ്.സി. ഗോവ ടീമിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായകാരണം ബോധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടലംഘനം, മോശം പെരുമാറ്റം, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ഗോവയ്‌ക്കെതിരെ എ.ഐ.എഫ്.എഫ്. ചുമത്തിയ കുറ്റങ്ങള്‍.

ഇക്കാര്യത്തിലാണ് വിശദീകരണം നല്‍കേണ്ടത്.ഗോവയുടെ എക്യുപ്‌മെന്റ് മാനേജര്‍ രാജേഷ് മാല്‍ഗിയുടെ നേതൃത്വത്തില്‍ കളിക്കാരും ഓഫീഷ്യല്‍സും റഫറിമാരെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ഗോവയ്ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

Top