ഐഎസ്എല്‍; എഫ്സി ഗോവയും ഒഡീഷ എഫ്സിയും തമ്മിലുള്ള വാശിയേറിയ മത്സരം ഇന്ന്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ എഫ്സി ഗോവയും ഒഡീഷ എഫ്സിയും ഇന്നിറങ്ങും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ഫെറാന്‍ കോറോമിനാസ്, ഹ്യൂഗോ ബൗമസ് തുടങ്ങിയ താരങ്ങളിലാണ് ഗോവ പ്രതീക്ഷ അര്‍പ്പിക്കുന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ഒഡീഷയെ തോല്‍പ്പിച്ചിരുന്നു.

14 കളിയില്‍ 27 പോയിന്റുമായി എടികെയ്ക്ക് ഒപ്പമാണ് ഗോവ. പക്ഷെ ഗോവ ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഒഡീഷയ്ക്ക് 21 പോയിന്റാണുള്ളത്.

Top