ഐഎസ്എൽ : ഒഡീഷയെ തകർത്ത് ഈസ്റ്റ്‌ ബംഗാൾ

ഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തു. തിലക് മൈതാനിയില്‍ സീസണിലെ ആദ്യജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ഈസ്റ്റ് ബംഗാള്‍ 4-1-4-1 ശൈലിയിലും ഒഡീഷ 4-3-3 ഫോര്‍മേഷനിലും കളത്തിലെത്തി. കിക്കോഫായി 12-ാം മിനുറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. രാജു ഗെയ്‌ക്‌വാദിന്‍റെ ലോംഗ് ത്രോയില്‍ അന്തോണി പില്‍കിംഗ്‌ടണ്‍ ആണ് വല ചലിപ്പിച്ചത്.

39-ാം മിനുറ്റില്‍ ജാക്വസ് മഖോമയിലൂടെ രണ്ടാം ഗോള്‍ പിറന്നു. സ്റ്റെയ്‌ന്‍മാനില്‍ നിന്ന് പന്തുമായി പറന്ന മഖോമ പോസ്റ്റിന്‍റെ വലതുമൂലയില്‍ പന്തെത്തിച്ചു. 90 മിനുറ്റ് പൂര്‍ത്തിയാകാന്‍ രണ്ട് മിനുറ്റ് മാത്രം ശേഷിക്കേ അരങ്ങേറ്റക്കാരന്‍ ബ്രൈറ്റ് ഈസ്റ്റ് ബംഗാളിന്‍റെ പട്ടിക തികച്ചു. എന്നാല്‍ ഇഞ്ചുറിടൈമില്‍(90+4) ഡാനി ഫോക്‌സിന്‍റെ ഓണ്‍ ഗോള്‍ ഒഡീഷയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. ആദ്യ ജയം നേടിയെങ്കിലും എട്ട് കളിയില്‍ ആറ് പോയിന്‍റുമായി പത്താം സ്ഥാനത്ത് തുടരുകയാണ് ഈസ്റ്റ് ബംഗാള്‍.

Top