ഐഎസ്എല്ലിലെ മികച്ച സേവ് പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിംഗിന്

എസ്എല്ലിലെ മികച്ച സേവിനുള്ള പുരസ്‌കാരം ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ധീരജ് സിംഗിന് സ്വന്തം. താരം ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച സേവ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിന് എതിരായ മത്സരത്തില്‍ മൈല്‍സണ്‍ ആല്‍വേസിന്റെ ഹെഡര്‍ അവിശ്വസനീയമായി ധീരജ് സിങ് തട്ടിയകറ്റിയിരുന്നു. ഈ സേവിനാണ് അവാര്‍ഡ് ലഭിച്ചത്. ആരാധകരുടെ വോട്ടിങ്ങിന്റെ പിന്‍ബലത്തിലാണ് ധീരജ് സിംഗിന്റെ സേവ് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌ക്കാരവും കേരള ബ്ലാസ്റ്റേഴ്സ് താരം പെകുസണ്‍ സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിനെതിരെ നേടിയ ലോങ്ങ് റേഞ്ചര്‍ ഗോളാണ് പെകുസണ് അവാര്‍ഡ് നേടി കൊടുത്തത്.

Top