ISL: Delhi Dynamos host table-toppers FC Goa in semi-final first leg

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ ആദ്യ പാദ സെമി ഇന്ന്. ഡല്‍ഹി ഡൈനാമോസും ഗോവ എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. ഡൈനാമോസിന്റെ തട്ടകമായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കളി നടക്കുക.

14 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റ് നേടി ഗോവ ഒന്നാമന്‍മാരായാണ് സെമി ഫൈനലിലെത്തിയത്. 14 മത്സരത്തില്‍ നിന്ന് 22 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ഡല്‍ഹിയുടെ സെമിയിലെത്തിയത്.

എഫ്.സി ഗോവയുടെ സെമി പ്രവേശനം പ്രതീക്ഷിക്കപ്പെട്ടതായിരുന്നെങ്കിലും ഡല്‍ഹി ഡൈനാമോസിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു.

പ്രാഥമിക ഘട്ടത്തില്‍ രണ്ട് തവണ ഡല്‍ഹിയെ കീഴടക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് സീക്കോയുടെ പരിശീലനത്തിന്‍ കീഴില്‍ ഗോവ ഇന്നിറങ്ങുന്നത്. ഡല്‍ഹിയുടെ ശക്തമായ പ്രതിരോധവും ഗോവയുടെ മുന്നേറ്റവും തമ്മിലുളള ഏറ്റുമുട്ടലാകും ഇന്നത്തെ മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗോവ തകര്‍പ്പന്‍ ജയങ്ങളുമായാണെത്തിയതെങ്കിലും ഡല്‍ഹി തപ്പിയും തടഞ്ഞുമാണ് അവസാന നാലില്‍ ഇടം നേടിയത്.

Top