ISL: Delhi Dynamos beat FC Goa 1-0 in semi-final first leg

ന്യൂഡല്‍ഹി: സീക്കോയുടെ എഫ്‌സി ഗോവയെ സ്വന്തം തട്ടകത്തില്‍ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിന് വിജയം. സ്‌ട്രൈക്കര്‍ റോബിന്‍ സിംഗിന്റെ ഏക ഗോളിന്റെ മികവിലാണ് റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ് വിജയം നേടിയത്.

42-ാം മിനിറ്റിലാണ് ഗോവയുടെ നെഞ്ചു പിളര്‍ന്ന ഗോള്‍ പിറന്നത്. ജയത്തോടെ ഡല്‍ഹി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗോവയ്‌ക്കെതിരെ ഡല്‍ഹി വിജയം നേടുന്നത്.

മത്സരത്തില്‍ ഇരുടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒരൊറ്റ ഗോള്‍ മാത്രമേ പിറന്നുള്ളൂ. 42-ാം മിനിറ്റില്‍ ഹെഡറിലൂടെയാണ് റോബിന്‍ സിംഗ് വലകുലുക്കിയത്. ആന്‍ഡേഴ്‌സന്റെ ക്രോസില്‍ തലവച്ച റോബിന്‍ പന്ത് കൃതമായി വലയിലെത്തിച്ചു. പിന്നീട് 74-ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഗോവയ്ക്കു ലഭിച്ചെങ്കിലും ഗോളിയെ മറികടക്കാനായില്ല. 87-ാം മിനിറ്റിലും സമനില നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയതോടെ ഗോവന്‍ ടീം തോല്‍വി ഏറ്റുവാങ്ങി. ചൊവ്വാഴ്ച ഗോവയിലാണ് രണ്ടാംപാദ സെമി.

Top