എടികെ മോഹന്‍ ബഗാൻ താരത്തിന് കോവിഡ്; ഇന്നത്തെ ഒഡീഷ-എടികെ മത്സരം മാറ്റിവച്ചു

കൊൽക്കത്ത: എടികെ മോഹന്‍ ബഗാന്റെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഒഡീഷ-എടികെ മത്സരം മാറ്റിവച്ചു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ക്ലബിലെ മറ്റ് താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്. മാറ്റിവെച്ച ഇന്നത്തെ മത്സരം പിന്നീട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് മത്സരങ്ങളുടേയും താരങ്ങളുടേയും കാര്യത്തില്‍ ഇതുവരെ അറിയിപ്പുകളില്ല.

Top