ഐഎസ്എൽ: ഹൈദരാബാദിനെതിരേ സമനില വഴങ്ങി എ.ടി.കെ മോഹൻ ബ​ഗാൻ

വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഹൈദരാബാദിനെതിരേ സമനില ​ഗോൾ കണ്ടെത്തി എ.ടി.കെ മോഹൻ ബ​ഗാൻ. 57-ാം മിനിട്ടിൽ മുന്നേറ്റതാരം മൻവീർ സിങ്ങാണ് ടീമിനായി സമനില ​ഗോൾ കണ്ടെത്തിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ഹൈദരാബാദിന്റെ താരം ചിങ്ക്‌ളന്‍ സന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മോഹന്‍ ബഗാന്റെ ഡേവിഡ് വില്യംസിനെ ഫൗള്‍ ചെയ്തതിനാണ് സനയ്ക്ക് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചത്. ഇതോടെ അഞ്ചാം മിനിട്ടില്‍ തന്നെ ഹൈദരാബാദ് പത്തുപേരായി ചുരുങ്ങി.

ഹൈദരാബാദ് മത്സരത്തില്‍ 1-0 ന് ലീഡെടുത്തു. സന്റാനയുടെ ഈ സീസണിലെ പത്താം ഗോളാണിത്. പത്തുപേരായി ചുരുങ്ങിയിട്ടുപോലും ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദ് ശ്രമിച്ചത്.

Top