ഐ എസ് എല്‍; കേരള ബ്ലാസ്റ്റേഴ്‌സില്‍ ഹ്യൂസും ഹോസുവും നാസോണിനും പുറകെ ബെല്‍ഫോര്‍ട്ടും

കോഴിക്കോട്‌:കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസും ഹോസുവും നാസോണും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടും ഇനി കേരളത്തിലേക്കില്ലെന്ന് സൂചന.

പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട ബെല്‍ഫോര്‍ട്ട് തിരിച്ചുവരില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയാണ് ബെല്‍ഫോര്‍ട്ടിനെ സ്വന്തമാക്കിയത്.

പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട കാര്യം ട്വിറ്ററിലൂടെ ബെല്‍ഫോര്‍ട്ട് തന്നെയാണ് വ്യക്തമാക്കിയത്.

25 കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണില്‍ നിര്‍ണായകമായ മൂന്നു ഗോള്‍ നേടിയിരുന്നു.

ഗോളടിച്ച ശേഷമുള്ള ആഹ്‌ളാദ പ്രകടനത്തിന്റെ പേരിലാണ് ബെല്‍ഫോര്‍ട്ട് പ്രശസ്തനായത്.

ഐ എസ് എല്‍ അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങളുമായാകും കേരള ബ്ലാസ്റ്റേഴ്‌സ് എത്തുക. നിലവിലുള്ള വിദേശ താരങ്ങളില്‍ പ്രധാനികളെല്ലാം പുതിയ ടീമുകളിലേക്ക് ചേക്കേറിയതിനാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഇനി പുതിയ താരങ്ങളാണുണ്ടാവുക.

Top