ഐഎസ്എല്‍ ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍ നടക്കും

isl

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍ നടത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണിത്. നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയായിരിക്കും ഐഎസ്എല്‍ നടക്കുന്നത്.

നവംബര്‍ 21നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പായ ഐഎസ്എല്ലിനു വിസില്‍ മുഴങ്ങുന്നത്. 2021 മാര്‍ച്ച് 21നായിരിക്കും ഫൈനല്‍. ഇത്തവണ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. നെഹ്റു സ്റ്റേഡിയം (ഫറ്റോര്‍ഡ), തിലക് മൈതാന്‍ (വാസ്‌കോ), ജിഎംസി അത്ലറ്റിക് സ്റ്റേഡിയം (ബാംബോലിം) എന്നിവയാണ് മത്സരവേദികള്‍.

ഗോവയിലെ ഐഎസ്എല്ലിന്റെ ഏഴാം സീസണ്‍ കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസണ്‍ നമ്മള്‍ അവസാനിപ്പിച്ചതും ഇവിടെ വച്ച് തന്നെയായിരുന്നുവെന്ന് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിതാ അംബാനി പറഞ്ഞു. ഗോവയെന്ന മനോഹരമായ സംസ്ഥാനത്തിനും അവിടുത്തെ ഫുട്ബോളിനെ പാഷനാക്കിയ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ ഗെയിമിന്റെ കേന്ദ്രമായി അവര്‍ മാറിയിരിക്കുന്നതായും നിത അഭിപ്രായപ്പെട്ടു.

Top