ഐഎസ്എല്‍: ചെന്നൈയിനെ മുട്ടുകുത്തിച്ച് ഗോവ ഒന്നാമത്

ചെന്നൈ: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സിയെ മുട്ടുകുത്തിച്ച് എഫ് സി ഗോവ പോയൻറ് പട്ടികയിൽ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവയുടെ വിജയം. ജയത്തോടെ ആറ് പോയൻറുമായി ഗോവ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ തോറ്റെങ്കിലും നാലു പോയൻറുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയിൽ റഡീം ത്ലാങും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നോഹ സദൗയിയുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. ഗോൾ നില സൂചിപ്പിക്കുന്നതുപോലെയായിരുന്നില്ല കളിക്കളത്തിലെ പോരാട്ടം. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ പന്തവകാശത്തിലും പാസിംഗിലും ഇരു ടീമുളും ഒപ്പത്തിനൊപ്പമായിരുന്നു. ഇരു ടീമുളും ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകൾ പായിച്ചപ്പോൾ ഗോവയുടെ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി. ഗോൾവലക്ക് താഴെ ധീരജ് സിംഗിൻറെ തകർപ്പൻ പ്രകടനമാണ് ഗോൾവഴങ്ങാതെ പിടിച്ചു നിൽക്കാൻ ഗോവയെ സഹായിച്ചത്.

Top