ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററായി നൈജീരിയന്‍ താരം ഒഗ്‌ബെച്ചെ

സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ഗോള്‍ നേടിയ താരമായി നൈജീരിയന്‍ താരം ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ. ഇതുവരെ 15 കളിയില്‍ നിന്ന് 13 ഗോളുകളാണ് താരം നേടിയത്. ഇതോടെ ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ പദവിയിലെത്താനും ഒഗ്‌ബെച്ചെയ്ക്ക് സാധിച്ചു.

നേരത്തെ ഈ നിരയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി.കെ. വിനീതായിരുന്നു തിളങ്ങിയത്. ഈ മലയാളി താരത്തെ പിന്നിലാക്കിയാണ് നൈജീരിയന്‍ താരം മുന്നിലെത്തിയത്. 12 ഗോള്‍ ആയിരുന്നു സി.കെ. വിനീത് നേടിയത്.

Top