ഇന്ത്യന്‍ സൂപ്പര്‍ലീഗ്; ഒഡിഷയെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്.സി.ക്ക് തകര്‍പ്പന്‍ ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ബെംഗളൂരു എഫ്.സി. ഒഡിഷയെ തോല്‍പ്പിച്ചു. 3-0 എന്ന ഗോള്‍ നേടിയാണ് ബെംഗളൂരു ഒഡിഷയെ കീഴടക്കിയത്. കളി ജയിച്ചതോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.

ഡെസ്രോണ്‍ ബ്രൗണ്‍ (23), രാഹുല്‍ ബെക്കെ (25), സുനില്‍ ഛേത്രി (61 പെനാല്‍റ്റി) തുടങ്ങിയവരാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബെംഗളൂരു എഫ്.സി. രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നു. പെനാല്‍റ്റി ലഭിച്ചതോടെ ആതിഥേയര്‍ വിജയമുറപ്പിച്ചു.

ഇതോടെ 14 കളിയില്‍ നിന്നും ബെംഗളൂരുവിന് 25 പോയന്റ് ലഭിക്കുകയും ചെയ്തു. 13 കളിയില്‍ 24 പോയന്റുള്ള എ.ടി.കെ. രണ്ടാമതും സ്ഥാനത്തും ഇതേ പോയന്റുള്ള ഗോവ മൂന്നാം സ്ഥാനത്തുമാണിപ്പോള്‍ തുടരുന്നത്.

Top