കേരള ബ്ലാസ്റ്റേഴ്സ്-ഒഡീഷ എഫ്സി മത്സരം ഗോൾരഹിത സമനില

കേരള ബ്ലാസ്റ്റേഴ്സ്-ഒഡീഷ എഫ്സി മത്സരം ഗോൾരഹിത സമനില. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒഗ്ബച്ചേയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഏകസ്ട്രൈക്കറായി കളത്തിലിറങ്ങിയ മെസി ബൗളി പരുക്കേറ്റ് പിന്‍മാറിയതോടെ മലയാളി താരം മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തെ നയിച്ചത്. 35ാം മിനിറ്റില്‍ സഹലിനെ ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നിഷേധിച്ചു.

78ആം മിനിട്ടിൽ മുഹമ്മദ് റാഫിയെ പിൻവലിച്ച് ഷറ്റോരി ഓഗ്ബച്ചെയെ കളത്തിലിറക്കി. 86ആം മിനിട്ടിൽ പ്രശാന്തിൻ്റെ ക്രോസിൽ നിന്ന് ഓഗ്ബച്ചെ തല വെച്ച് നൽകിയ പാസ് രാഹുൽ വലയിലേക്കടിച്ചെങ്കിലും കരുത്തുറ്റ ഷോട്ട് ഗോളി തടഞ്ഞു.

സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്നു. നാലു മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് അവരുടെ സമ്പാദ്യം. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിൻ്റുള്ള ഒഡീഷ അഞ്ചാമതാണ്.

Top