ഐഎസ്‌എല്ലിന്റെ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് വൈകീട്ട് 7.30ന് കൊച്ചിയില്‍ തുടക്കമാകും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത എടികെയെ നേരിടും.

ടിക്കറ്റുകള്‍ രാവിലെ 11 മുതല്‍ കലൂര്‍ സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ഇന്ന് വൈകീട്ട് നാലു മണി മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ആറ് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.

നാലു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് അണിനിരക്കുന്നത്. പൂനെ എഫ്സിക്ക് പകരം ഹൈദരാബാദ് എഫ്സിയും, ഡല്‍ഹി ഡൈനാമോസിന് പകരം ഒഡീഷ എഫ്സിയും ഇത്തവണ കളിക്കും. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങള്‍ നടക്കും. രാജ്യാന്തര മത്സരങ്ങല്‍ ഉള്ളതിനാല്‍ നവംബര്‍ 10 മുതല്‍ 22 വരെ ഐഎസ്എല്ലിന് ഇടവേളയാണ്. 2020 ഫെബ്രുവരി 23 നാണ് ലീഗ് ഘട്ടം അവസാനിക്കുന്നത്.

Top