ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്നിറങ്ങും

ഗുവാഹത്തി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. പ്ലേ ഓഫ് സാധ്യത അവസാനിച്ച രണ്ട്ടീമുകളും ആശ്വാസജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണുള്ളത്. ഈസ്റ്റ് യുണൈറ്റഡ് ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്.

ഇന്നലെ ജെംഷഡ്പൂര്‍ എഫ്സിയും മുംബൈ സിറ്റിയും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു. പോയന്റ് പട്ടികയില്‍ 16 കളിയില്‍ 26 പോയിന്റ് നേടി നാലാം സ്ഥാനത്തുള്ളത്. 14 കളിയില്‍ 21 പോയിന്റുമായി ചെന്നൈയിന്‍ എഫ്സിയും 15 കളിയില്‍ 21 പോയിന്റുമായി ഒഡീഷ എഫ്സിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

Top