ഐഎസ്എല്‍; ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും ഇന്നിറങ്ങും

മുംബൈ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും ഇന്നിറങ്ങും. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം നടക്കുക. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് ബെംഗളൂരു എഫ്‌സിക്ക് ഉള്ളത്.

ബെംഗളൂരു എഫ്സി 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. 24 പോയിന്റുമായി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ മുംബൈ സിറ്റിയുടെ സ്ഥാനം 12 കളിയില്‍ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Top