ഐഎസ്എൽ; എഫ്സി ഗോവ ചെന്നൈയിന്‍ എഫ്സി പോരാട്ടം ഇന്ന് വൈകുന്നേരം

ചെന്നൈ: ഐഎസ്എല്ലില്‍ എഫ്സി ഗോവ ഇന്ന് ചെന്നൈയിന്‍ എഫ്സിയെ നേരിടും. ചെന്നൈയില്‍ വൈകീട്ട് ഏഴരയ്ക്ക് ആണ് മത്സരം നടക്കുക.

പുതിയ കോച്ച് ഓവന്‍ കോയലിന് കീഴിലാണ് ചെന്നൈയിന്‍ ഇന്നും കളിക്ക് ഇറങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്‍പത് പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്‌സി. ലീഗില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവയുടെ സ്ഥാനം.

ഇന്നലെ നടന്ന മത്സരത്തില്‍ എടികെ ബെംഗളൂരുവിനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ 47-ാം
മിനിറ്റില്‍ ഡേവിഡ് വില്യംസാണ് എടികെയ്ക്ക് വിജയ ഗോള്‍ നേടിയത്.

Top