ഐഎസ്എല്‍; മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി എഫ്സി ഗോവയുടെ കോറോമി

മുംബൈ: ഐഎസ്എല്ലില്‍ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി എഫ്സി ഗോവയുടെ ഫെറാന്‍ കോറോമിനാസ്. കഴിഞ്ഞ മാസത്തെ(ഡിസംബര്‍ 2019) മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് കോറോമിനാസ് നേടിയത്.

കരുത്തരായ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ റാഫേല്‍ മെസ്സി ബൗളി, ചെന്നൈയിന്റെ റാഫേല്‍ ക്രിവെല്ലാറോ, എടികെയുടെ റോയ് കൃഷ്ണ തുടങ്ങിയ താരങ്ങളെ മറികടന്നാണ് കോറോമിനാസ് ഈ നേട്ടം കൈവരിച്ചത്.

നാല് ഗോളും ഒരു അസിസ്റ്റുമായാണ് കോറോ പുരസ്‌കാരം നേടിയിരിക്കുന്നത്. പരിക്ക് കാരണം ഡിസംബറില്‍ രണ്ട് മത്സരം താരത്തിന് നഷ്ടമായിരുന്നു. എന്നിട്ടും താരത്തിനെ മറികടക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

Top