ഐഎസ്എല്‍: കൊച്ചിയില്‍ സമനില കുരുക്ക് അഴിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇനിയും കാത്തിരിക്കണം കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിലെ ആദ്യ ഹോം വിജയത്തിനായി .കളിയുടെ 84ആം മിനുട്ട് വരെ മുന്നിട്ട് നിന്നിട്ടാണ് കേരളം ഇന്ന് സമനില വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ മ്യൂസിയം മുംബൈ സിറ്റിക്ക് എതിരെയും അവസന നിമിഷങ്ങളില്‍ ആയിരുന്നു കേരളം വിജയം കൈവിട്ടത്.

വെറും മൂന്ന് വിദേശ താരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ പകുതിയില്‍ പതറിയെങ്കിലും രണ്ടാം പകുതിയില്‍ പൊപ്ലാനിക് സബ്ബായി എത്തിയതോടെ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി മെച്ചപ്പെട്ടത്. 48ആം മിനുട്ടില്‍ ആയിരുന്നു വിനീതിന്റെ ഗോള്‍ പിറന്നത്. വിനീതിന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

ഈ ഗോളോടെ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡിനൊപ്പം വിനീതും എത്തി. വിനീതിന്റെ പത്താം ബ്ലാസ്റ്റേഴ്‌സ് ഗോളായിരുന്നു ഇത്. വിനീതിന്റെ ഗോളിന് ശേഷം ഡെല്‍ഹി വീണ്ടും അറ്റാക്കിംഗിലേക്ക് തിരിഞ്ഞു. നിരന്തരം പൊരുതിയ ഡെല്‍ഹി 83ആം മിനിട്ടില്‍ സമനില കണ്ടെത്തി. കലുദരോവിചിന്റെ ഹെഡറിലൂടെ ആയിരുന്നു ഡെല്‍ഹി സമനില നേടിയത്.ഇന്ന് ജയിച്ചിരുന്നു എങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഗിന്റെ തലപ്പത്ത് എത്താമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചു പോയന്റാണുള്ളത്.

Top