ഇത് തോറ്റപ്പോ കിട്ടിയ തൊപ്പി ആണോ; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ട്രോളോട് ട്രോള്‍

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തുടരുകയാണ് കളിക്കളത്തിലെ നിരന്തര പരാജയങ്ങളും ഒപ്പം ആരാധകരോക്ഷവുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ബ്ലാസ്റ്റേഴ്‌സ് എന്തു ചെയ്താലും അതിനെ ട്രോളാന്‍ കാത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍.

ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്ത കവര്‍ ചിത്രത്തെയാണ് ആരാധകര്‍ ട്രോളുകള്‍ കൊണ്ട് മൂടുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയ്ക്ക് മുകളില്‍ ക്രിസ്തുമസ് അപ്പൂപ്പന്റെ തൊപ്പി വച്ച രീതിയിലായിരുന്നു ചിത്രം. ചിത്രം പോസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ നിരവധി പേരാണ് ട്രോളുകളുമായി എത്തിയത്. ഇത് തോറ്റപ്പോ കിട്ടിയ തൊപ്പി അല്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ‘ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ പെര്‍ഫക്റ്റ് കവര്‍ ഫോട്ടോ’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ‘എഫ്ബി പോസ്റ്റിലേക്കല്ല തള്ളേണ്ടത്, എതിരാളിയുടെ പോസ്റ്റിലേക്കാണ് തള്ളേണ്ടത്’ എന്നായിരുന്നു മറ്റൊരു ആരാധകന്‍ പറഞ്ഞത്.

ഇത്തരത്തില്‍ നിരവധി രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പേജ്. സീസണില്‍ 12 മത്സരങ്ങളില്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ കഴിഞ്ഞ ദിവസം പുറത്താക്കുകയുണ്ടായി.

Top