ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലേക്ക്; സൂപ്പര്‍ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നു

kerala blasters1

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനാല്‍ ക്ലബിന് വീണ്ടും കഷ്ടടകാലം. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെ സുപ്രധാന താരങ്ങളില്‍ ചിലര്‍ ക്ലബ് വിടുമെന്നാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വരുന്ന വാര്‍ത്ത.

ജനുവരി ഒന്നു മുതല്‍ 31 വരെയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇക്കാലയളവിലാണ് താരങ്ങള്‍ക്ക് ക്ലബ് മാറാനുള്ള സമയപരിധി. ഇത് പ്രയേജനപ്പെടുത്തി കൂടുതല്‍ താരങ്ങള്‍ മറ്റ് ക്ലബുകളിലേക്ക് മാറാനാണ് പദ്ധതി ഇടുന്നത്.

ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി മികച്ച ഒരു പരിശീലകനെ ക്ലബിലേക്ക് എത്തിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കാം എന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പദ്ധതി എന്നാല്‍ താരങ്ങള്‍ ക്ലബ് വിടുകയാണെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടും.

Top