പൂനൈയെ ഒരു ഗോളിന് തകര്‍ത്ത് ചെന്നൈ,പട്ടികയിലും ഒന്നാമത്

ചെന്നൈ: പൂനൈ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയ്ന്‍ ഒന്നാമത് എത്തി.

ഗോള്‍ അകന്ന് നിന്ന ആദ്യ പകുതിക്ക് ശേഷം 83-ാം മിനിറ്റിലാണ് ചെന്നൈ ഗോള്‍ നേടിയത്. അല്‍ഫാരോ നല്‍കിയ പാസ് മികച്ച നീക്കത്തിലൂടെ പോസ്റ്റിലെത്തിച്ച് ഗിര്‍ഗറി നെല്‍സനാണ് ചെന്നൈയുടെ വിജയഗോള്‍ നേടിയത്.

മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ചെന്നൈയ്‌ന്റെ മെയില്‍സണ്‍ ആല്‍വസാണ് കളിയിലെ താരം.

പത്ത് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെ ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 18 പോയിന്റുള്ള ബെംഗളൂരു എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. പത്ത് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള പുനൈ മൂന്നാം സ്ഥാനത്താണ്.

Top