Isis use child in terrorism says America

വാഷിംഗ്ടണ്‍: ആക്രമണങ്ങളില്‍ വന്‍തോതില്‍ ആള്‍നഷ്ടം സംഭവിച്ചതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പത്ത് വയസ്സുകാരടക്കം നിരവധി ബാലന്‍മാരെയാണ് ഐ.എസ് തീവ്രവാദികള്‍ റിക്രൂട്ട് ചെയ്യുന്നത്.

നേരത്തെയും ഐ.എസ് ക്യാമ്പുകളില്‍ കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഇതു വലിയ രീതിയില്‍ വര്‍ധിച്ചെന്ന് അമേരിക്കന്‍ മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡര്‍ കേണല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.

കുട്ടിതീവ്രവാദികള്‍ സിറിയന്‍ സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങളെ വധിക്കുന്ന വീഡിയോ ഐ.എസ് പുറത്ത് വിട്ടതിന് പിറകെയായിരുന്നു പാറ്റ്‌റൈഡറുടെ പ്രതികരണം.

ആറ് കുട്ടികളും ഒരു ഐ.എസ് തീവ്രവാദിയും ബന്ദികളും ആണ് വീഡിയോയിലുള്ളത് .നേതാവിന്റെ ആഹ്വാനപ്രകാരം ഇതില്‍ അഞ്ച് കുട്ടികള്‍ ബന്ദികളെ വെടിവച്ചും, ഒരു കുട്ടി ബന്ദിയെ കഴുത്തറുതും കൊല്ലുന്ന രംഗങ്ങള്‍ വീഡിയോയിലുണ്ട്. ഇതിനൊപ്പമുള്ള മറ്റൊരു വീഡിയോയില്‍ നിരവധി കുട്ടികള്‍ മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിന്റേയും ആയുധപരിശീലനത്തിലേര്‍പ്പെടുന്നതിന്റേയും ദൃശ്യങ്ങളാണുള്ളത്.

Top