ISIS SHOOTS DOWN IRAQI HELICOPTER OVER MOSUL, KILLS TWO PILOTS

ബാഗ്ദാദ്: ഇറാക്കിലെ മൊസൂളില്‍ സൈനിക ഹെലികോപ്റ്റര്‍ ഐഎസ് ഭീകരര്‍ വെടിവെച്ചിട്ട സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചതായി സൈനിക അധികൃതര്‍ അറിയിച്ചു.

ഹെലികോപ്റ്ററിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഏതു വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.

ഐഎസിനെതിരേ പോരാട്ടം നടത്തുന്ന ഇറാക്കി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മൊസൂളില്‍ പതിവായി വ്യോമാക്രമണം നടത്തുന്നുണ്ട്.

Top