ISIS sells oil to Assad, not to Turkey: Turkish President Erdoğan

അങ്കാറ: ഐഎസിന്റെ പ്രധാന സാമ്പത്തിക മാര്‍ഗമായ എണ്ണ വില്‍പ്പനയില്‍ തങ്ങള്‍ പങ്കാളികളെല്ലെന്ന് തുര്‍ക്കി. ഐഎസിന്റെ കൈയില്‍നിന്ന് എണ്ണ വാങ്ങുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ഡോഗന്‍ വ്യക്തമാക്കി.

ഐഎസിന്റെ കൈയില്‍നിന്ന് തുര്‍ക്കി എണ്ണ വാങ്ങുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. തുര്‍ക്കി ഐഎസിന്റെ കൈയില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്ന് തെളിയിക്കാന്‍ എര്‍ഡോഗന്‍ വെല്ലുവിളിച്ചു.

ഐഎസ് എണ്ണ വില്‍ക്കുന്നത് സിറിയന്‍ പ്രസിഡന്റായ ബസാര്‍ അല്‍ അസാദിനാണ്. റഷ്യയുടെ ഉറ്റസുഹൃത്തായ അസാദിനോട് ഇക്കാര്യം ആരായാനും തുര്‍ക്കി ആവശ്യപ്പെട്ടു. അസാദിനെ പിന്തുണച്ചാണ് റഷ്യ സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തിനു തുടക്കമിട്ടിരിക്കുന്നത്.

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതു മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് മുറുകുകയാണ്. തീകൊണ്ടാണ് റഷ്യ കളിക്കുന്നതെന്ന് വെള്ളിയാഴ്ച തുര്‍ക്കി മുന്നറിയിപ്പ് നല്കിയിരുന്നു.

Top