ISIS Releases Video Threatening to Blow up White House

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിത വസതിയായ വൈറ്റ് ഹൗസ് തകര്‍ക്കുമെന്ന് ഐഎസ്സിന്റെ ഭീഷണി. കാര്‍ ബോംബ് ആക്രമണത്തിലൂടെയും ചാവേര്‍ ആക്രമണത്തിലൂടെയും വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ഐഎസിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പാരീസ് ഭീകരാക്രമണത്തേക്കാള്‍ നാശനഷ്ടമുണ്ടാക്കുമെന്നും ‘പാരിസ് ബിഫോര്‍ റോം’ എന്ന ആറുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ ഐഎസ് പറയുന്നു.

പാരീസില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്തിനേയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും കൊല്ലുമെന്നും ഭീഷണിയുണ്ട്. ഞങ്ങള്‍ തയ്യാറാക്കിയ കാര്‍ബോംബുകളും ബെല്‍റ്റ് ബോംബുകളും ഉപയോഗിച്ച് ഒബാമയേയും ഒലാദിനേയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി.

മാത്രമല്ല, വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഐ.എസ് ഭീകരന്‍ ഫ്രാന്‍സിലെ പ്രശസ്തമായ സ്മാരകങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്.

പാരിസ് ആക്രമണത്തിനു പിന്നാലെ യുഎസിലെ പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് സിറ്റിയേയും തങ്ങള്‍ ലക്ഷ്യമിടുമെന്ന് ഐഎസ് ഭീകരര്‍ കഴിഞ്ഞ ദിവസം മറ്റൊരു വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസും ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന പുതിയ വിഡിയോ സന്ദേശം പുറത്തുവന്നത്.

https://youtu.be/IzkYjFZ-kS4

 

പാരിസില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരനും 129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിന്റെ ആസൂത്രകനെന്നു കരുതുന്നയാളുമായ മുഹമ്മദ് അബ്ദെല്‍ഹമീദ് അബൗദ്, ബിന്‍ ലാദന് ശേഷം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തീവ്രവാദി നേതാവാണ്.  ഇയാളെ കൊലപ്പെടുത്തിയത് ഐ.സിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

ഇറാഖിലെ ഡിജ്‌ലാ പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്തിറക്കിയതെന്ന് വാഷിങ്ടണിലെ മധ്യപൂര്‍വേഷ്യാ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Top