ISIS Recruiters Active in Karnataka, Says IB

ബംഗളൂരു: കര്‍ണാടകയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സ്വാധീനം ശക്തമാകുന്നുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ. സിറിയയില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്ത് ഐഎസ് പ്രവര്‍ത്തനം ശക്തമാകുന്നതിന്റെ സൂചനയാണെന്ന് ഐ.ബി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഐഎസിനോട് അനുഭാവം പുലര്‍ത്തുന്ന ധാരാളം പേര്‍ കര്‍ണാടകയിലുണ്ടെന്നാണ് ഐ.ബിയുടെ നിഗമനം. ബംഗളൂരു, മംഗളൂരു, വിജയാപുര, ഭട്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ധാരാളം ഐഎസ് അനുഭാവികളുണ്ട്. ഇവര്‍ ഐ.ബിയുടെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ വര്‍ഷം തന്നെ ഇത് സംബന്ധിച്ച് കര്‍ണാടക പൊലീസിന് ഐ.ബി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം സംസ്ഥാനത്ത് ഇതുവരെ കാര്യമായ റിക്രൂട്ടിംഗ് പ്രവര്‍ത്തനങ്ങളൊന്നും നടന്നതിന് തെളിവില്ല. എന്നാല്‍ ഐഎസിനെ അനുകൂലിയ്ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിയ്ക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ണാടകക്കാരെയാണ് ഐഎസ് കൂടുതലായും റിക്രൂട്ട് ചെയ്യുന്നതെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദശിയ്ക്കുന്നവരെ സംബന്ധിച്ച് കൃത്യമായ വിവരശേഖരണം സര്‍ക്കാര്‍ നടത്തുന്നില്ല.

ഐഎസ് പോലുള്ള ഭീകരസംഘടനകളില്‍ ചേരുന്ന ആളുകളുടെ എണ്ണം കൂടുന്നതിനാല്‍ ജോലി തേടി മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിയ്ക്കുകയും ഇവരെ നിരീക്ഷണത്തിന് വിധേയമാക്കേണ്ടത് അനിവാര്യമാണെന്നുമാണ് ഐ.ബി നിലപാട്

Top