ISIS module busted: NIA detains 6 with suspected terror links in Hyderabad

ഹൈദരാബാദ്: ഐഎസിന്റെ ഇന്ത്യന്‍ ഘടകം നഗരത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പരാജയപ്പെടുത്തി. ഹൈദരാബാദിലെ മോഗാല്‍പുര, ഭവാനിനഗര്‍ എന്നിവിടങ്ങളില്‍ നടന്ന തെരച്ചിലിലാണ് എന്‍.ഐ.എ സംഘത്തെ പിടികൂടിയത്. എന്‍.ഐ.എയുടയും ഹൈദരാബാദ് പൊലീസിന്റെയും സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ചെറിയ ഘടകമാണ് ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചു വന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഐടി നഗരമെന്ന് അറിയപ്പെടുന്ന ഹൈദരാബാദിലെ പഴയ നഗര കേന്ദ്രങ്ങളില്‍ നടത്തിയ വിവിധ റെയ്ഡുകളിലായാണ് ആറ് പേരെ ദേശീയ അന്വേഷണ സംഘം പിടികൂടിയത്.

നഗരത്തില്‍ വലിയ ഭീകരാക്രമണ പദ്ധതിക്ക് തയ്യാറെടുക്കുകയായിരുന്നു ഇവരെന്നാണ് സൂചന.തോക്കുകള്‍, മറ്റ് യുദ്ധസാമഗ്രഹികള്‍, പതിനഞ്ചു ലക്ഷം രൂപയുടെ കറന്‍സിയും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിന് ഇടയിലാണ് എന്‍ഐഎ വ്യാപക തെരച്ചില്‍ നടത്തിയത്. മൂന്നാഴ്ചയായി അഭിഭാഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ പലയിടങ്ങളിലും നിലവിലുള്ളത്.

Top