ഐ എസില്‍ ചേര്‍ന്ന മലയാളിക്ക് തിരിച്ച് വരാന്‍ ആഗ്രഹമെന്ന് റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: ഐ എസില്‍ ചേര്‍ന്ന മലയാളി തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാസര്‍ഗോഡ് എമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാനാണ് മടങ്ങിവരാനുള്ള ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ചത്. ഐഎസ് കേന്ദ്രത്തിലെ പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കിയതായാണ് വിവരം. 2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നതെന്നാണ് വിവരം. പിന്നീട് ഇവിടെനിന്നും സിറിയയിലേയ്ക്ക് പോവുകയായിരുന്നു.

Top