ISIS leader Baghdadi just issued his first statement in almost a year

ബാഗ്ദാദ്: ഐഎസ് ഭീകരരോട് ഇറാക്കി സേനക്കെതിരെ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ് പുറത്ത്.

മൊസൂളില്‍ വിജയം നേടുക തന്നെ ചെയ്യുമെന്നും നിഷ് പ്രഭരായി പിന്‍മാറുന്നതിനേക്കാള്‍ അഭിമാനത്തോടെ പോരാടുന്നതാണ് നല്ലതെന്നും ബാഗ്ദാദി ശബ്ദരേഖയില്‍ പറയുന്നു.

2015 ന് ശേഷം ആദ്യമായാണ് അല്‍ ബാഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ടേപ്പ് പുറത്തുവരുന്നത്. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ ഐഎസിന്റെ മാധ്യമ വിഭാഗം അല്‍-ഫര്‍ഖാനാണ് പുറത്തുവിട്ടത്.

മൊസൂളില്‍ കടന്ന സ്‌പെഷല്‍ സേന പോരാട്ടം ശക്തമാക്കിയതോടെ ബാഗ്ദാദി രക്ഷപെടാനാകാതെ നഗരത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. മൊസൂളിലും സമീപനഗരമായ തല്‍ അഫാറിലുമുള്ള ഐഎസ് കമാന്‍ഡര്‍മാരുടെ സംരക്ഷണയിലാണ് ബാഗ്ദാദി. ഏകദേശം 5,000 ഐഎസ് പോരാളികളാണ് മൊസൂളില്‍ ഇറാഖി സേനക്കെതിരെ ചെറുത്ത് നില്‍പ് തുടരുന്നത്.

Top