അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്കന്‍ പ്രതിരോധ വകുപ്പ്

വാഷിംങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ മേധാവി ജിം മാറ്റിസ്.

ഞങ്ങള്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയെന്ന് മനസ്സിലാക്കുന്നതുവരെ അയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നാണ് മാറ്റിസ് പറഞ്ഞത്.

സിറിയയില്‍ നിന്നുള്ള ഐഎസ് നേതാക്കളാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം കൈമാറിയതെന്ന് ബ്രിട്ടണിലെ സിറിയന്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് റഷ്യന്‍ ആര്‍മിയും അടുത്തിടെ പ്രതികരിച്ചു.

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മേയില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

25 മില്ല്യണ്‍ ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലയ്ക്ക് വിലയിട്ടിരുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ അമേരിക്കയ്ക്കും സാധിച്ചിട്ടില്ല.

Top