ISIS leader al-Baghdadi may have been poisoned

ബാഗ്ദാദ്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ ബാഗ്ദാദിക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഇറാക്കിലെ നിനവെയിലെ ഭീകര കേന്ദ്രത്തില്‍ ബാഗ്ദാദിക്കും മൂന്നു മുതിര്‍ന്ന നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണ് വിഷം ചേര്‍ത്തു നല്‍കിയതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരാവസ്ഥയിലായ ബാഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല. ബന്ധപ്പെട്ട് നിരവധി പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അബു ഉമര്‍ അല്‍ ബാഗ്ദാദി 2010ല്‍ കൊല്ലപ്പെട്ടശേഷമാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന ഇബ്രാഹിം അവാദ് ഇബ്രാഹിം ഐഎസ് തലവനാകുന്നത്. 2013ല്‍ സിറിയയിലെ ആഭ്യന്തര യുദ്ധത്തോടെയാണ് അല്‍ ബാഗ്ദാദി ലോകശ്രദ്ധയില്‍ വരുന്നത്. അതിനുശേഷം അല്‍ ബാഗ്ദാദി മരിച്ചെന്ന് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വ്യാജമാണെന്ന് തെളിയുകയായിരുന്നു.

Top