ഐഎസില്‍ ചേരാന്‍ ഇന്ത്യ വിട്ട മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

കോഴിക്കോട്: ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

കാസര്‍ഗോഡ് സ്വദേശി മര്‍വാന്‍ സിറിയയില്‍ മരിച്ചതായി വീട്ടുകാര്‍ക്കു വിവരം ലഭിച്ചു. ഇയാള്‍ക്കൊപ്പം ഇന്ത്യവിട്ട അഷ്ഫാക് മജീദാണ് ഇതു സംബന്ധിച്ച് വീട്ടുകാര്‍ക്ക് സന്ദേശമയച്ചത്.

നേരത്തെ, ഐഎസില്‍ ചേരാന്‍ ഇന്ത്യവിട്ട അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഐഎസില്‍ ചേരാന്‍ ഇന്ത്യ വിട്ടത്.

Top