ഇറാഖില്‍ ഐഎസ് ബോംബാക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ബോംബാക്രമണം. താല്‍ അഫര്‍ നഗരത്തിലെ ചന്തയ്ക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2017 ഓഗസ്റ്റിലാണ് ഐഎസില്‍ നിന്ന് ഇറാഖ് സഖ്യ സേന താല്‍ അഫര്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ചുപിടിച്ചത്.

Top