നൈജീരിയയിലെ സേനാ താവളത്തില്‍ ഐഎസ് ഭീകരാക്രമണം; 20 സൈനികര്‍ കൊല്ലപ്പെട്ടു

മൈദുഗുരി: നൈജീരിയയില്‍ ഐഎസ് ഭീകരാക്രമണം. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ സേനാ താവളമാണ് ഐഎസ് ഭീകരര്‍ ആക്രമിച്ചത്. 20 സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കയാണ് ആക്രമണം നടത്തിയത്. സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് അറിയിച്ചതാണ് ഇക്കാര്യം. വടക്കുകിഴക്കന്‍ ബോര്‍ണോയിലെ കരെട്ടോ പട്ടണത്തിലാണ് സംഭവം. നൈജീരിയന്‍ സൈന്യത്തിന്റെ 158-ാമത് ബറ്റാലിയന്റെ താവളമാണ് ആക്രമിക്കപ്പെട്ടത്. ബാരക്കുകള്‍ അഗ്‌നിക്കിരയാക്കി. ഒരു ടാങ്കും ഭീകരര്‍ നശിപ്പിച്ചു.

Top