രാജസ്ഥാനില്‍ ഐഎസ്‌ഐ ചാരന്‍ പൊലീസ് പിടിയില്‍

ജയ്പുര്‍: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാരനെ രാജസ്ഥാനില്‍ പിടികൂടി. ബാര്‍മര്‍ ജില്ലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യാനായി ജയ്പൂരിലേക്ക് കൊണ്ടുപോയതായി പൊലീസ് എഡിജി പറഞ്ഞു.

വളരെക്കാലമായി ഇന്ത്യയുടെ തന്ത്രപരമായ സൈനിക വിവരങ്ങള്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇയാള്‍ കൈമാറിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

Top